കൊല്ലം: കന്നുകാലികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പേരേടം സ്വദേശി മണിയാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ തൊഴുത്തിൽ നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാം ജീവനക്കാർ എത്തിയപ്പോഴാണ് കന്നുകാലികൾ ക്രൂരതയ്ക്ക് ഇരയായതായി മനസ്സിലായത്. ജീവനക്കാരെ കണ്ടതോടെ പ്രതി മതിൽ ചാടി കടന്നുകളയുകയായിരുന്നു.
തുടർന്ന് പോലീസിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു പൊലീസ് പറഞ്ഞു.
പശുക്കളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.