കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സമരം നിയമവിരുദ്ധമാണെന്നും സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സമരത്തിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകിയാണ് സർക്കാർ സമരത്തെ പ്രോത്സാഹിപ്പിക്കുന്നത്.
വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നു.
ഇത് നിയമവിരുദ്ധമാണെന്നും അനുവദിക്കരുതെന്നും കോടതി നിരീക്ഷിച്ചു.