2021ലും 2022ലും മൂന്ന് തവണ ബലാത്സംഗത്തിനിരയായെന്ന് കാണിച്ച് യുവതി എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം മറ്റൊരു യുവ നടിയും മോഡലും ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി നൽകിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലും വച്ചും പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
യൂട്യൂബ് ചാനലിൽ ടോക്ക് ഷോ നടത്താൻ പോയപ്പോഴാണ് പരാതിക്കാരി പ്രതിയെ കണ്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹക്കാര്യം പറഞ്ഞപ്പോൾ മർദിച്ചതായും പരാതിയിൽ പറയുന്നു. നവംബർ 24നാണ് നടി നോർത്ത് പോലീസിൽ പരാതി നൽകിയത്.
കേസ് അന്വേഷിക്കുന്നതിനിടെയാണ് താരത്തിനെതിരെ സമാനമായ പരാതി വീണ്ടും ഉയർന്നത്.