മഞ്ചേശ്വരം: കാസർകോട് സ്‌കൂൾ ബസിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
മഞ്ചേശ്വരം മിയാപദവിയിൽ രാവിലെ ഏഴരയോടെയായിരുന്നു അപകടം. സ്വകാര്യ കോളജിലെ വിദ്യാർഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. ബെക്കിൽ മൂന്നുപേർ ഉണ്ടായിരുന്നു. കോളേജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കുട്ടികളെ കയറ്റാൻ പോയ സ്വകാര്യ സ്കൂൾ ബസിൽ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇവരിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. മൂന്നാമത്തെയാൾ ഗുരുതരാവസ്ഥയിലാണ്. സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്