Click to learn more 👇

സജീവന്‍ നടത്തിയ അരുംകൊല വെളിച്ചത്തുകൊണ്ടുവന്നത് പൊലീസിന്റെ ഒറ്റപ്രവൃത്തി, ഭാര്യയെ കൊന്നതിന് കാരണം ആ ഫോണ്‍കോള്‍, പഞ്ചായത്ത് മെമ്ബറെ തുരത്തിയത് പട്ടിയെ അഴിച്ചുവിട്ട്


കൊച്ചി/വൈപ്പിൻ: ഒന്നര വർഷം മുമ്പ് ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി.

കാമുകനൊപ്പം ഒളിച്ചോടിയെന്ന് മക്കളെ വിശ്വസിപ്പിച്ചു. പിടിയിലാകാതിരിക്കാൻ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് പോലീസിനെ സമീപിച്ച വിരുതൻ ഭാര്യാസഹോദരന്റെ പരാതിയിൽ കുടുങ്ങുക്കുകയായിരുന്നു. വൈപ്പിൻ ദ്വീപിലെ വാച്ചാക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന എടവനക്കാട് കാട്ടുങ്ങൽച്ചിറ അറക്കപ്പറമ്പിൽ വീട്ടിൽ സജീവ് (42) ആണ് അറസ്റ്റിലായത്. നായരമ്പലം സ്വദേശി രമ്യ (38) ആണ് മരിച്ചത്. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രമ്യയുടെ അസ്ഥികൾ വാടക വീടിന്റെ വരാന്തയ്ക്കു സമീപത്ത്‌ നിന്ന് കുഴിച്ചെടുത്തു.  ഫോറൻസിക് പരിശോധനയ്ക്കായി ഇന്ന് കൈമാറും. സജീവൻ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു.

2021 ഓഗസ്റ്റ് 15ന് പുലർച്ചെയാണ് കൊലപാതകമെന്ന് കരുതുന്നു. സജീവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ 2022 ഫെബ്രുവരിയിൽ ഞാറക്കൽ പോലീസിൽ പരാതി നൽകി.അതിനു തൊട്ടുപിന്നാലെ സജീവ് പരാതിയുമായി എത്തി.  വിളിച്ചപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയത്.  അന്വേഷണത്തിൽ വലിയ താൽപര്യം കാണിച്ചില്ല.  

തുടർന്ന് പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.  നരബലിക്കേസിന് പിന്നാലെ കാണാതായ കേസുകളിലും അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ കൊലപാതകം വെളിപ്പെടുത്തി.

കൊലപാതകം നടന്ന ദിവസം ഇവരുടെ രണ്ട് കുട്ടികളും രമ്യയുടെ വീട്ടിലുണ്ടായിരുന്നു. അമ്മാവന് കോവിഡ് ബാധിച്ചതിനാൽ ക്വാറന്റൈനിൽ പോകുകയായിരുന്നു.  

മടങ്ങിയെത്തിയ കുട്ടികളോട് അമ്മയ്ക്ക് ബെംഗളൂരുവിൽ ജോലിയുണ്ടെന്നും പരിശീലനത്തിന് പോയതാണെന്നും പറഞ്ഞു. അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും കുട്ടികൾ നിർബന്ധിച്ചതോടെ കാമുകനൊപ്പം രമ്യ ഒളിച്ചോടിയെന്ന കള്ളം പറഞ്ഞു  വിശ്വസിപ്പിച്ചു. രമ്യ വിദേശത്തേക്ക് പോയതായി അയൽവാസികളോടും  പറഞ്ഞു.

പ്രണയ വിവാഹമായിരുന്നു അവരുടേത്.  ഇതുമൂലം ബന്ധുക്കളുമായി സ്വരച്ചേർച്ചയില്ലായിരുന്നു. മൂന്നു വർഷം മുൻപാണ് വാച്ചാക്കലില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.  രമ്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചായത്തംഗം എത്തിയെങ്കിലും സജീവൻ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു.  

പിന്നീട് സജീവനോട് വിവരങ്ങൾ ചോദിച്ചപ്പോൾ രമ്യ വിദേശത്തേക്ക് പോയെന്നാണ് മറുപടി ലഭിച്ചത്. പ്ലസ് വൺ വിദ്യാർഥിനി സഞ്ജന, എട്ടാം ക്ലാസ് വിദ്യാർഥി സിദ്ധാർഥ് എന്നിവരാണ് മക്കൾ.

  ഫോണിലെ തർക്കമാണ് മരണത്തിലേക്ക് നയിച്ചത്

ഫോൺ കോളുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സജീവിന്റെ മൊഴി.  സംഭവദിവസം രാവിലെ ജോലിക്ക് പോയ സജീവന്‍ ഉടൻ തിരിച്ചെത്തിയപ്പോൾ രമ്യ ഫോണിൽ സംസാരിക്കുകയായിരുന്നു.  ഇതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും രമ്യയെ കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.  

രാത്രി വരെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നു. അർദ്ധരാത്രിയിൽ വരാന്തയ്ക്ക് മുന്നിൽ കുഴിയുണ്ടാക്കി ഒളിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷമായി ഇതേ വീട്ടിലാണ് മക്കൾക്കൊപ്പം താമസിച്ചിരുന്നത്

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.