കത്തിക്കരിഞ്ഞ മുഖം കണ്ണാടിയിൽ നോക്കുമ്പോൾ ആ കാഴ്ച അമ്പരപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ
20 വിരലുകളിലെയും നഖങ്ങൾ പൂർണമായി നീക്കം ചെയ്‌ത് ശരീരത്തിൽ നിന്ന് തൊലി പൂർണ്ണമായി അടർന്നുപോയാൽ അത് കാണുന്ന ആർക്കും ഭയപ്പെടുത്തുന്ന അവസ്ഥയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ശ്വാസംമുട്ടലിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതാണ്, എറണാകുളം തിരുവാങ്കുളം നന്ദനം വീട്ടിലെ ഷിജി മോളുടെ ജീവിതം മാറി മറിയാൻ കാരണമായത്.
തൃപ്പൂണിത്തറയിലെ സ്വകാര്യ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനായിരുന്നു ഷിജി. വേണ്ടത്ര ശ്രദ്ധയില്ലാതെ മരുന്ന് നൽകിയതാണ് തന്റെ ആരോഗ്യം ഇങ്ങനെ ആയത് എന്ന് കാണിച്ച് ഷിജി മോളും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകി.
എന്നാൽ എവിടെനിന്നും ഷിജിമോൾക്ക് അനുകൂലമായ പ്രതികരണം ലഭിച്ചില്ല. പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ ഷിജിമോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു രോഗം കുറയാത്തതുകൊണ്ട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഡോക്ടറെ കണ്ടപ്പോൾ മരുന്ന് മാറി നൽകി. ഇത് കഴിച്ചത് മുതൽ ഷിജി മോളുടെ ജീവിതം മാറി.
പതിയെ പതിയെ കണ്ണിന്റെ കാഴ്ച മങ്ങാൻ തുടങ്ങി. ശരീരത്തിൽ കറുത്ത കുമിളകൾ നിറഞ്ഞു വരാൻ തുടങ്ങി. ഇതോടെ എറണാകുളം ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി. ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ദേഹം മുഴുവൻ കറുത്ത് തൊലി പൂർണ്ണമായും അടർന്നു പോയിരുന്നു. വായിലും ശരീരത്തിലുമെല്ലാം തൊലി അടർന്നുതുടങ്ങി. ഭക്ഷണം കഴിക്കാൻ പറ്റാത്ത വിധം വായിലെ തൊലി പൂർണ്ണമായി പോയിരിക്കുന്നു. നിർജ്ജലീകരണം സംഭവിച്ചു. ശരീരം പൂർണ്ണമായും തളർന്നു. സോഡിയം കുറയുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിൽ നിന്ന് ഡോക്ടർ നവീനിന്റെ ചികിത്സയിൽ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി.
ഒരു മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും സംരക്ഷണയിൽ പകുതി ജീവൻ തിരിച്ചു കിട്ടി. പക്ഷേ ഇപ്പോഴും കാഴ്ച ശരിയല്ല. അത് എപ്പോൾ ശരിയാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്വന്തം മുഖം പോലും അവ്യക്തമാണ്. വായിലെയും നാവിലെയും വ്രണങ്ങൾ പോലും ഉണങ്ങുന്നില്ല. അതിനാൽ ഭക്ഷണം തിളപ്പിച്ച് അരച്ചാണ് കഴിക്കുന്നത്. ഏത് മോശം സാഹചര്യത്തിലും ഷിജിയുടെ മക്കളും ഭർത്താവും അവളെ പിന്തുണച്ചു. ഭിന്നശേഷിക്കാരനായ ഭർത്താവ് ഏത് സാഹചര്യത്തിലും അവളെ പരിചരിച്ചു. മക്കളിൽ ഒരാൾ ബിരുദ വിദ്യാർത്ഥിയാണ്. എട്ടാം ക്ലാസിലാണ് മറ്റൊരാൾ.
ആശുപത്രിയിലെത്തിയ മക്കൾ അമ്മയെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയിലായിരുന്നു ബന്ധുക്കൾ. അതുകൊണ്ട് തന്നെ ബന്ധുക്കൾ നേരത്തെ വന്ന് മക്കളെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി.
അമ്മയെ സ്നേഹത്തോടെ പരിപാലിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഉപദേശിച്ചു. ചികിത്സാ പിഴവാണ് കാരണമെന്ന് അറിഞ്ഞിട്ടും ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നതാണ് ഏറ്റവും വേദനാജനകമായ ഒരു വസ്തുത. ജീവിതത്തിൽ ഇനിയും ഒരുപാട് കടമ്പകൾ ബാക്കിയുള്ള ഷിജിമോൾ ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടുകയാണ്.