Click to learn more 👇

കാമുകിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവായ സുഹൃത്തിനെ കൊലപ്പെടുത്തി 27കാരന്‍, കെണിയൊരുക്കി കുടുക്കി പൊലീസ്


ന്യൂഡൽഹി: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച 27കാരൻ അറസ്റ്റിൽ. ശനിയാഴ്ച ഡൽഹിയിലെ വസീറാബാദിൽ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

റാഷിദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് മുനിഷ്ദീൻ അറസ്റ്റിലായി. ഇരുവരും വസീറാബാദ് സ്വദേശികളാണ്.

റാഷിദിനെ വയറ്റിൽ കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.  തുടർന്ന് മൃതദേഹം കത്തിച്ചു. ജനുവരി രണ്ടിന് രാംഘട്ടിന് സമീപം 90 ശതമാനം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.  

സമീപത്ത് നിന്ന് പേനാക്കത്തിയും തീപ്പെട്ടിയും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് മുനിഷ്ദീൻ പിടിയിലായത്. പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസ് റാഷിദിനൊപ്പം മറ്റൊരാളും ഉണ്ടെന്ന് കണ്ടെത്തി.  

ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ മുനിഷ്ദിനാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.  കെണിയൊരുക്കിയാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.

മുനിഷ്ദീനും റഷീദും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. മുനിഷ്ദീൻ പ്ലംബറും റഷീദ് ഇലക്ട്രീഷ്യനുമായിരുന്നു. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി.  പരസ്പരം വീടുകൾ സന്ദർശിക്കുന്നതും പതിവായിരുന്നു. ഇതിനിടെ മുനിഷ്ദീനും റഷീദിന്റെ ഭാര്യയും അടുപ്പത്തിലായി.  റാഷിദ് മദ്യപിച്ച് വന്ന് ഭാര്യയെ മർദിക്കാറുണ്ടായിരുന്നു.  

ഇതോടെ മടുത്ത റഷീദിന്റെ ഭാര്യ മുനിഷ്ദീനുമായി ചേർന്ന് ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. 

കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസമായി റഷീദിനെ ഒഴിവാക്കണമെന്ന് ഭാര്യ മുനിഷ്‌ദിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പദ്ധതിയനുസരിച്ച് മുനിഷ്ദിന് റഷീദിനെ രാംഘട്ടിലെത്തിച്ച് ഒരുമിച്ച് മദ്യപിച്ച ശേഷം പേനാക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.  

പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.