തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്‌സൈഡ് കലർന്ന പാൽ പിടികൂടി.
കൊല്ലം ആര്യങ്കാവിൽ നിന്ന് ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാൽ പിടികൂടി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മായം ചേർത്ത പാൽ പിടികൂടി.
ക്ഷീര മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദേശപ്രകാരമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്ന പാലാണ് പിടികൂടിയത്.