Click to learn more 👇

മലപ്പുറത്ത് സ്കൂള്‍ ബസ് മറിഞ്ഞ് കുട്ടി മരിച്ചു


കൊണ്ടോട്ടി: മലപ്പുറം പുളിക്കലിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ആറുവയസുകാരി മരിച്ചു.  മുത്തച്ഛനൊപ്പം ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥിനി ഹയ ഫാത്തിമ (ആറ്) ആണ് മരിച്ചത്.

 ഇന്ന് വൈകിട്ട് നാലരയോടെ പുളിക്കൽ അന്തിയൂർ കുന്നിലാണ് അപകടം. ഇതേ സ്‌കൂളിൽ പഠിക്കുന്ന ഹയ ഫാത്തിമ മുത്തച്ഛനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു.  

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് ബസ് മറിഞ്ഞു. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.  ബസിലുണ്ടായിരുന്ന കുട്ടികൾക്ക് നിസാരപരിക്കേറ്റു.