ഉത്തർപ്രദേശ്: സുൽത്താൻപൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ
ആഗ്രഹം സഫലമാക്കാനാണ് അന്ധവിശ്വാസത്തെ കൂട്ടു പിടിച്ച് കുട്ടിയെ ബലി നൽകിയതെന്ന് പോലീസ് പറഞ്ഞു. ധനൗദിഹ് ഗ്രാമത്തിലെ താമസക്കാരിയായ മഞ്ജു ദേവിയാണ് (35) കുഞ്ഞിനെ ബലി നൽകിയത്. ചട്ടുകം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഗോസൈഗഞ്ച് പോലീസ് സൂപ്രണ്ട് സോമൻ വർമ പറഞ്ഞു.
മന്ത്രവാദിനിയുടെ ആവശ്യപ്രകാരമാണ് ബലി നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുട്ടിയെ കൊല്ലാൻ ഉപയോഗിച്ച ചട്ടുകവും പോലീസ് കണ്ടെടുത്തു.
കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതിയെ സ്വാധീനിച്ച സൂത്രധാരനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. കുട്ടിയെ ബലിയർപ്പിക്കാൻ നിർദ്ദേശിച്ച മന്ത്രവാദിയുമായി യുവതിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.