ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് കുമാറിന്റെ തുനിവ്. മഞ്ജു വാര്യർ അജിത്തിന്റെ കൂടെ അഭിനയിക്കുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തി,
തുനിവ് പ്രദർശനത്തിനായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചില്ലാ ചില്ലാ സോങ് പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
ഇതുവരെ കാണാത്ത കഥാപാത്രത്തെയാണ് അജിത് കുമാർ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ എച്ച് വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്‌ചകളിൽ പുറത്തിറങ്ങിയ സ്റ്റില്ലുകളിലും അജിത്ത് ഏറെ സ്‌റ്റൈലിഷ് ലുക്കിലാണ്. ട്രെയിലർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
പടം കണ്ട് ഇറങ്ങിയ മലയാളി പ്രേക്ഷകരുടെ പ്രതികരണം കാണാം