വിജയ് ചിത്രം വാരിസ് ഇന്ന് തിയേറ്ററുകളിലെത്തി. നടൻ വിജയ്, ഗായിക എംഎം മാനസി എന്നിവർ പാടിയ വാരിസിന്റെ ആദ്യ സിംഗിൾ രഞ്ജിതമേ ഒരു മാസം മുമ്പ് പുറത്തിറങ്ങിയിരുന്നു. തേ തലപതി എന്ന രണ്ടാമത്തെ ഗാനം ചിമ്പു ആലപിച്ചിരിന്നു ഈ രണ്ട് ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
400 ഹൗസ് ഫുൾ ഷോകളോടെയാണ് ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയത്
ഒരു ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന വാരിസു തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. വിജയ്, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ഖുശ്ബു, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത എന്നിവരും അഭിനയിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പടം കണ്ട് ഇറങ്ങിയ മലയാളി പ്രേക്ഷകരുടെ പ്രതികരണം കാണാം