Click to learn more 👇

ആരാധന മൂത്ത്‌ അപർണ്ണ ബലമുരളിയോട് ചെയ്തത് കുറച്ച് കൂടിപ്പോയി! വീഡിയോ കാണാം


 

തങ്കം മൂവിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ അപർണ ബാലമുരളയുടെ കയ്യിൽ ആരാധന മൂത്ത് ആരാധകൻ പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

പരിപാടി നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് ആരാധകൻ സ്റ്റേജിലേക്ക് കയറിവരുകയും അപർണ ബാലമുരളിക്ക് പൂവ്‌  കൊടുത്തതിനുശേഷം കയ്യിൽ പിടിക്കുകയും പിന്നെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായിട്ടാണ് വീഡിയോയിൽ കാണുന്നത്. 

കോളേജിൽ സ്റ്റാർ ആകാനും മറ്റു കുട്ടികളുടെ മുമ്പിൽ കയ്യടി കിട്ടാനും നടത്തുന്ന ഇങ്ങനത്തെ പ്രവർത്തികൾ ഒട്ടും പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്. അപർണ ബാലമുരളി താൻ എത്രത്തോളം ഇതിൽ ഡിസപ്പോയിന്റഡ് ആണ് എന്ന് അവരുടെ മുഖത്ത് നിന്നു തന്നെ വ്യക്തമാണ്.






അവതാരകൻ ഉണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതിനിടയിൽ യുവാവ് വീണ്ടും കയറിവരുകയും ആരാധകനായതിനാൽ സംഭവിച്ചു പോയതാണെന്ന് പറയുകയും വീണ്ടും ഹസ്തദാനത്തിന്  മുതിരുകയും ചെയ്തു എന്നാൽ അപർണ്ണ ബാലമുരളി അത് നിരസിക്കുകയായിരുന്നു തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസനും സംഭവത്തിൽ മുഖം ചുള്ളിച്ചത്തുപോലെ തോന്നി. 

പഠിക്കുന്ന സമയത്ത് പെട്ടെന്ന് വൈറൽ  ആകാൻ വേണ്ടി ഒട്ടും ചിന്തയില്ലാതെ എടുത്തുചാടുന്ന തലമുറ ഒരുപാട് ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ വളരെയധികം ശക്തമായ ഈ കാലഘട്ടത്തിൽ നമ്മുടെ ഒരു ചെറിയ പ്രവർത്തി പോലും. നമ്മളെ എപ്പോഴും വേദനിപ്പിക്കാൻ കഴിയുന്നതാക്കാൻ ഇടയുണ്ട്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.