തൃശൂർ: ബാങ്ക് ഓഫീസേഴ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷനുകളുടെ അഖിലേന്ത്യ പണിമുടക്ക് ഈ മാസം 30, 31 തീയതികളിൽ.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) സമരത്തിന് നോട്ടീസ് നൽകിയത്. UFBU ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി കൈവരിക്കുന്നതിലും ബാങ്ക് മാനേജ്‌മെന്റുകളുടെ സംയുക്ത ഫോറമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) പ്രകടിപ്പിക്കുന്ന നിസ്സംഗതയും മൗനവുമാണ് പണിമുടക്കിന് കാരണം.
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ, വിരമിച്ചവരുടെ പെൻഷൻ പരിഷ്‌ക്കരണം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ എല്ലാ ഒഴിവുകളിലും നിയമനം, പുതിയ പെൻഷൻ സമ്പ്രദായം പിൻവലിക്കുക, പഴയത് പുനഃസ്ഥാപിക്കുക, കാലാവധി പൂര്‍ത്തിയായ ശമ്ബള കരാര്‍ പുതുക്കാന്‍ അവകാശപത്രികയുടെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
28 നാലാം ശനിയാഴ്ചയും 29 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ പണിമുടക്ക് ഉണ്ടായാൽ തുടർച്ചയായി നാല് ദിവസം രാജ്യത്തെ ബാങ്ക് പ്രവർത്തനം സ്തംഭിക്കും.