Click to learn more 👇

യുവതിയെ ഭര്‍തൃവീട്ടുകാര്‍ ശ്മശാനത്തില്‍ എത്തിച്ച്‌ മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു, അമാവാസി നാളുകളില്‍ ദുര്‍മന്ത്രവാദവും


മുംബൈ: കുഞ്ഞിനെ ലഭിക്കാൻ യുവതിയെ മനുഷ്യന്റെ എല്ലുപൊടി ഭര്‍തൃവീട്ടുകാര്‍ കഴിപ്പിച്ചു എന്ന് പരാതി. മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് എല്ലുപൊടി കഴിപ്പിച്ചത്.

യുവതിയുടെ പരാതിയിൽ ഭർത്താവും ഭര്‍തൃവീട്ടുകാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ പൂനെ പൊലീസ് കേസെടുത്തു.

രണ്ട് വിഷയങ്ങളിലാണ് യുവതി പരാതി നൽകിയത്. 2019ലെ വിവാഹ സമയത്ത് ഭർത്താവിന്റെ വീട്ടുകാർ പണവും സ്വർണവും വെള്ളിയും ഉൾപ്പെടെ സ്ത്രീധനം വാങ്ങിയെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി.

യുവതി നിരവധി മന്ത്രവാദ പ്രവർത്തനങ്ങൾക്ക് ഇരയായതായും പരാതിയിൽ പറയുന്നു. അമാവാസി ദിവസങ്ങളിൽ യുവതിയെ കൊണ്ട് വീട്ടില്‍ ദുര്‍മന്ത്രവാദ ക്രിയകള്‍ ചെയ്യിച്ചു.  ശ്മശാനത്തിൽ കൊണ്ടുപോയി മനുഷ്യന്റെ എല്ലുപൊടി കഴിപ്പിച്ചു.  

മഹാരാഷ്ട്രയിലെ കൊങ്കണിലെ ഒരു അജ്ഞാത സ്ഥലത്ത് എത്തിച്ച്  അഘോരി ക്രിയകൾ നടത്തിപ്പിച്ചു. വീഡിയോ കോളിലൂടെ മന്ത്രവാദിനി നൽകിയ നിർദേശപ്രകാരമാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭര്‍തൃവീട്ടുകാര്‍ നല്ല  വിദ്യാഭ്യാസമുള്ളവരാണെന്നും എന്നിരുന്നാലും  മന്ത്രവാദം നടത്തുന്നത് പതിവാക്കിയവരാണെന്നും  പോലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.  പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മന്ത്രവാദം നടന്ന ശ്മശാനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.