Click to learn more 👇

പന്തളത്ത് ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി ബസ് തകര്‍ത്ത പി എഫ് ഐ നേതാവിന്റെ വീടും ഭാര്യയുടെ പുരയിടവും ജപ്തി ചെയ്തു


ചെങ്ങന്നൂർ: മുളക്കുഴയിലെ പി.എഫ്.ഐ നേതാവിന്റെ വീട് ജപ്തിചെയ്തു. മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ദാറുൽ സലാം വീട്ടിൽ നൗഫൽ ഹാറൂണിന്റെ (28) വീട്ടിലാണ് ജപ്തി നോട്ടീസ് പതിച്ചത്.

പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസ് തകർത്ത കേസിൽ പന്തളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.  നൗഫൽ നേരത്തെ പന്തളത്ത് പാർട്ടി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

നൗഫലിന്റെയും ഭാര്യ സ്വാലിഹയുടെയും പേരിലുള്ള മുളക്കുഴ വില്ലേജിലെ ഒമ്പതര സെന്റ് പുരയിടം വെള്ളിയാഴ്ച മുളക്കുഴ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ജപ്തി ചെയ്യുന്നതിനായിഎത്തിയിരുന്നു.  ചെങ്ങന്നൂർ തഹസിൽദാറുടെ നിർദേശപ്രകാരമായിരുന്നു നടപടി.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.