കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളകം ബഥനി കോൺവെന്റിലെ കുരിശടിയുടെ മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
പുലർച്ചെ അഞ്ചരയോടെയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയവരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തൊപ്പി ധരിച്ച ഒരാൾ കോൺവെന്റിന് മുന്നിൽ കുഞ്ഞിനെ കൊണ്ട് വെയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.