കുപ്‌വാര: സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം.
ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും മറ്റ് രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. മഞ്ഞുവീഴ്ചയിൽ റോഡിലൂടെ വരുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കൂറ്റൻ കൊക്കയിലേക്ക് വാഹനംമറിയുകയായിരുന്നു.
പ്രദേശത്ത് പതിവ് പരിശോധനകൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നും മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും സൈനിക വക്താക്കൾ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിൽ പൊതുവെ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് കശ്മീരിലും അപകടമുണ്ടായി.