Click to learn more 👇

വീഡിയോ കോളിനിടെ യുവതി വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു, നഗ്ന വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ്, വ്യവസായിയില്‍ നിന്ന് 2.69 കോടി രൂപ തട്ടിച്ചു


 

അഹമ്മദാബാദ്: വീഡിയോ കോളുകൾ നടത്തി പണം തട്ടുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇവരുടെ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണവും കുറവല്ല.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിലെ ഒരു വ്യവസായിയുടെ അനുഭവം. സെക്‌സ് വീഡിയോ കോളിന് ശേഷം ഒരു സംഘം വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.69 കോടി രൂപ തട്ടിയെടുത്തു.

കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. മോർബിയിൽ നിന്നുള്ള റിയ ശർമ എന്ന യുവതിയാണ് വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ടത്. അവർ നിരന്തരം ഫോണിലൂടെ പരസ്പരം ബന്ധപ്പെടുകയും കൂടുതൽ അടുക്കുകയും ചെയ്യുന്നു.  

ഇതിനിടെ ഒരു ദിവസം വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. വസ്ത്രങ്ങൾ അഴിച്ച ശേഷം യുവതി കോൾ കട്ട് ചെയ്തു. തുടർന്ന് ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചു. നഗ്നവീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 50,000 രൂപയാണ് യുവതി ആവശ്യപ്പെട്ടത്. വ്യവസായി പണം നൽകി.  

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഡൽഹി പോലീസിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.  അയാൾക്കും പണം നൽകി.

ഇതേത്തുടർന്ന് ആഗസ്ത് 14ന് ഡൽഹി പോലീസ് സൈബർ സെൽ ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട്, യുവതിയുടെ അമ്മ കേന്ദ്ര ഏജൻസിയെ സമീപിച്ചതായി അവകാശപ്പെട്ട് കേസ് ഒത്തുതീർപ്പാക്കാൻ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥനെന്ന് നടിച്ച് മറ്റൊരാൾ വിളിച്ചു. അയാൾക്കും പണം നൽകി. ഇത്തരത്തില് ഡിസംബര് 15 വരെ തട്ടിപ്പുകാർക്ക് പണം നല്കി.

എന്നാൽ, ഡൽഹി കേസ് ഒത്തുതീർപ്പാക്കിയെന്ന ഡൽഹി ഹൈക്കോടതി വിധിയുടെ പകർപ്പ് സംശയം ജനിപ്പിച്ചു. പരിശോധനയിൽ വിധി പകർപ്പ് വ്യാജമാണെന്ന് കണ്ടെത്തി പോലീസിനെ സമീപിച്ചു. തുടർന്ന് ജനുവരി 10ന് 11 പേർക്കെതിരെ സൈബർ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ 2.69 കോടി രൂപ തട്ടിയെടുത്തതിന് പരാതി നൽകി.  കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.