നരേന്ദ്രമോദി മനസ്സിൽ കാണുന്ന ജോലിയാണ് പിണറായി ചെയ്യുന്നതെന്നും മുരളീധരൻ വിമർശിച്ചു. കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോഴിക്കോട് കെ.മുരളീധരൻ.
"ഇന്ത്യയിൽ ബി.ജെ.പി.യുമായി ഏറ്റവും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയൻ ബി.ജെ.പിയുടെ ശത്രുഭാവത്തിലുള്ള ഉത്തമമിത്രമാണ്. കേരളത്തിലെ സി.പി.എം നേതാക്കളുടെ വീട്ടിൽ ഇ.ഡി. പരിശോധനയ്‌ക്ക് വരുമ്പോൾ ക്രിക്കറ്റ് ചർച്ചയാകുന്നത് അതുകൊണ്ടാണ്
പിണറായി ചെയ്യുന്നത് നരേന്ദ്രമോദിയുടെ മനസ്സിലുള്ളതെല്ലാം നടപ്പാക്കുക എന്നതാണ് ബിജെപിയുടെ ശത്രുത പ്രസംഗത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത കഴിവുള്ള നേതാക്കള്‍ കോൺഗ്രസ് പാർട്ടിയിൽ ഒറ്റക്കെട്ടായി പോരാടണം. സമുദായ നേതാക്കളുമായും മതമേലധ്യക്ഷന്മാരുമായും പാർട്ടി നല്ല ബന്ധം പുലർത്തണം.
അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തിൽ പാർട്ടിയെയും മുന്നണിയെയും നയിക്കാൻ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഒമ്പത് സീറ്റുകളും 111 സീറ്റുകളും ഉണ്ടായിരുന്നപ്പോൾ അദ്ദേഹം പ്രസ്ഥാനത്തെ സമർത്ഥമായി നയിച്ചു. ഇപ്പോഴത്തെ കോൺഗ്രസിന് ഇതിൽ നിന്നെല്ലാം ഒരുപാട് പഠിക്കാനുണ്ടെന്നും മുരളീധരൻ പറഞ്ഞു.