Click to learn more 👇

വൃത്തിഹീനം; തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി


തൃശൂർ: മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കി.

സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാത്ത രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.  അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറെയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറെയുമാണ് സ്ഥലം മാറ്റിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉന്നതതല അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു.  തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഉന്നതതല അന്വേഷണത്തിൽ വളരെ വൃത്തിഹീനമായ രീതിയിലാണ് കോഫി ഹൗസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.  ഇതേത്തുടർന്നാണ് കോഫി ഹൗസ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.