കുമാരസ്വാമി ബ്ലോക്ക് സ്വദേശി സി.വിജയലക്ഷ്മി (50), മകൻ സി. ഹർഷ (25) ആണ് മരിച്ചത്. ഐജൂരിൽ ബേക്കറി നടത്തിവരികയായിരുന്നു കുടുംബം.
ഇന്നലെ രാത്രി 10.30 ഓടെ ബേക്കറിയിൽ നിന്ന് വീട്ടിലെത്തിയ ഹർഷ അമ്മയോട് അത്താഴം വിളമ്പാൻ ആവശ്യപ്പെട്ടു. ക്ഷീണമുള്ളതിനാല്‍ തന്നെ എടുത്തു കഴിക്കാൻ വിജയലക്ഷ്മി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഹർഷയുടെ അച്ഛൻ ഇടപെട്ട് ഭക്ഷണം വിളമ്പാൻ ശ്രമിച്ചു. ഈ സമയം വിജയലക്ഷ്മി വീടിന് പുറത്തേക്ക് വന്ന് ഭൂഗർഭ ജലസംഭരണിയിലേക്ക് ചാടുകയായിരുന്നു.
ഉടൻ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു. ഇതിൽ മനംനൊന്ത് ഹർഷ വീട്ടിൽ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാമനഗര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകൾ ഉണ്ടാകുമ്പോൾ 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)