Click to learn more 👇

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു


കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു.  കോട്ടയം കളത്തിപ്പടിയിലാണ് സംഭവം.

മാങ്ങാനം ലക്ഷം വീട് കോളനിയിൽ ഒളവപ്പറമ്പിൽ ഷാലു സുരേഷ്, നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസ മോളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം.

മുറ്റത്തെ മണൽത്തിട്ടയ്ക്ക് മുകളിൽ കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയപ്പോഴാണ് കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ ഇളയ കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ അമ്മ വീട്ടിനുള്ളിൽ പോയിരുന്നു. കിണറിന് സമീപത്തെ വീട്ടിലാണ് അച്ഛൻ ജോലി ചെയ്തിരുന്നത്.  താഴ്ന്ന സംരക്ഷണഭിത്തിയുള്ള കിണറിന് സമീപം പാറപ്പൊടി കൂട്ടിയിട്ടിരുന്നു.  ഈ മണൽത്തിട്ടയിൽ കളിക്കുന്നതിനിടെ കുട്ടി കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

  മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദമ്പതികൾക്ക് ഒരു വയസ്സും പത്തു മാസവും പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.  


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.