Click to learn more 👇

സ്പാനിഷ് സൂപ്പര്‍ കപ്പ്; ആദ്യ സെമിയില്‍ റയല്‍ ഇന്ന് വലന്‍സിയക്കെതിരെ.!


 

ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആരംഭിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ അങ്കം ആഞ്ചലോട്ടിയും സംഘവും വലൻസിയയെ നേരിടും.  

സൗദി അറേബ്യയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്‌സലോണയും റയൽ ബെറ്റിസും തമ്മിലുള്ള സെമിയിലെ വിജയികളുമായി ഏറ്റുമുട്ടും. അവസാന ലീഗ് മത്സരത്തിൽ വിയ്യാറയലിനോട് തോറ്റതിന്റെ ക്ഷീണം റയൽ ആവർത്തിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും.

അതുകൊണ്ട് തന്നെ ബെൻസിമയ്ക്കും സംഘത്തിനും ഇത് മികച്ച മത്സരമായിരിക്കും. ഇന്നത്തെ മത്സരത്തിൽ പ്രധാന താരങ്ങളെല്ലാം ഇടംപിടിക്കാൻ സാധ്യതയില്ല. എങ്കിലും ഇന്നത്തെ മത്സരത്തിൽ ആഞ്ചലോട്ടി മികച്ച ടീമിനെ ഇറക്കും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ റയൽ ഇന്ന് വലൻസിയയെ നേരിടുമ്പോൾ ആവേശകരമായ മത്സരം നമുക്ക് പ്രതീക്ഷിക്കാം.