കരാബാവോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുന്നു.
ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കുന്ന മത്സരത്തിൽ സിറ്റി പ്രീമിയർ ലീഗിൽ സതാംപ്ടണിനെ നേരിടും. സതാംപ്ടണിന്റെ തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നിട്ടുണ്ട്. ഈ മത്സരത്തിന് പുറമെ നോട്ടിംഗ്ഹാം ഫോറസ്റ്റ് ആൻഡ് വോൾവ്സ് മത്സരവും ഇന്ന് നടക്കുന്നുണ്ട്. ഈ 2 മത്സരങ്ങളിലെ വിജയികൾ സെമിയിൽ പ്രവേശിക്കും.
3 ദിവസത്തിന് ശേഷം സിറ്റിക്ക് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു മത്സരം ഉള്ളതിനാൽ, എഫ്എ കപ്പിലെ പോലെ തന്നെ പെപ്പിന് ഇന്ന് ആദ്യ ഇലവനിൽ നിന്ന് ഹാലൻഡ്, ഡി ബ്രുയിൻ, എഡേഴ്സൺ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും. പകരം ജൂലിയൻ അൽവാരസും പാമറും ആദ്യ ഇലവനിലുണ്ട്. ഏതായാലും താരതമ്യേന ദുര് ബലരായ എതിരാളികളായതിനാല് അനായാസം ജയിക്കാനാകുമെന്നാണ് സിറ്റിയുടെ പ്രതീക്ഷ.