മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയിൽ നടക്കും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ യുവ ടീമുമായാണ് ലങ്കയെ നേരിടുക.
വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും.
ലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ എന്നിവരാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് ശേഷം ഹാർദിക്കിന്റെ രണ്ടാം പരമ്പരയാണിത്. പേസ് ബൗളിങ്ങിൽ പുതുമുഖങ്ങളായ ശിവം മാവിയും മുകിയും കുമാറും ടീമിലുണ്ട്. ദസുൻ സനകയാണ് ലങ്കയെ നയിക്കുന്നത്.