Click to learn more 👇

പെണ്‍കുട്ടിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടന് 66 വര്‍ഷം കഠിനതടവ്


 

ഇടുക്കി: ബന്ധുവായ പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38 കാരനായ മുൻ സൈനികന് 66 വർഷം കഠിനതടവ്.

പ്രതി തടവുശിക്ഷയ്ക്ക് പുറമെ 80,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.  ഇടുക്കി പിണവ് ഫാസ്റ്റ് ട്രാക്ക് ജഡ്ജി ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്.

യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കോതമംഗലം കുത്തുകുഴി സ്വദേശിയായ  38-കാരനാണ് ശിക്ഷ വിധിച്ചത്.

കേസിൽ വിവിധ വകുപ്പുകൾ പ്രകാരം 66 വർഷം കഠിനതടവും പിഴയും കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ലഭിച്ച  ശിക്ഷയില്‍ നിന്ന് ഏറ്റവും പരമാവധി ഉയർന്ന ശിക്ഷയായ 20 വർഷം തടവുശിക്ഷ     അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.

പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫാണ് ഹാജരായത്.