2018-ൽ പ്രതിയിൽ നിന്ന് വീഡിയോ ക്ലിപ്പുകൾ പോലീസ് കണ്ടെടുത്തു. തുടർന്ന് പോലീസ് സംഘം ഫത്തേഹാബാദ് ജില്ലയിലെ തോഹാനയിലെത്തി അമർപുരിയെ അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിന് കേസിൽ പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
അമർപുരിയുടെ മൊബൈൽ ഫോണിൽ നിന്ന് 120 അശ്ലീല വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തതായി ഫത്തേഹാബാദ് വനിതാ പൊലീസ് ബിംലാ ദേവി സ്ഥിരീകരിച്ചു. 120 സ്ത്രീകളെ ബലാത്സംഗം ചെയ്തയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വീഡിയോ ക്ലിപ്പുകൾ സൈബർ സെല്ലിന് കൈമാറി. പ്രതിക്കെതിരെ ഇരകളായ രണ്ട് സ്ത്രീകൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പ്രതിയുടെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഓരോ സ്ത്രീയെയും ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി.
പ്രേതബാധയുണ്ടെന്ന് കരുതി പല സ്ത്രീകളും ജലേബി ബാബയെ സമീപിക്കാറുണ്ടായിരുന്നു. അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രതി മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി സ്ത്രീകളെ അബോധാവസ്ഥയിലാക്കിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതിനുപുറമെ ചൂഷണത്തിനിരയായ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.