ജീത്തു ജോസഫിന്റെ ‘ദൃശം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഇളയ മകളായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് എസ്തർ. ദൃശ്യത്തിലെ അനുമോളുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ സെലിബ്രിറ്റികളുടെ ഇത്തരം വ്യക്തിസ്വാതന്ത്ര്യത്തിൽ സമൂഹത്തിലെ ഒരു വിഭാഗം ഇടപെടുന്നത് പലപ്പോഴും നാം കാണാറുണ്ട്. നടിമാർ തന്നെ തങ്ങൾ നേരിട്ട കമന്റുകളും പരിഹാസങ്ങളും ബോഡി ഷെയ്മിങ്ങും ഇപ്പോൾ തുറന്ന് ചർച്ച ചെയ്യുകയാണ്. ഇത്തരത്തിൽ വസ്ത്രം ധരിച്ചതിന് എന്നും വിമർശനങ്ങൾ നേരിടുന്ന താരമാണ് എസ്തർ അനിൽ.
സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ എപ്പോഴും തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന വസ്ത്രത്തിൽ എസ്തർ സുന്ദരിയായിരിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് എസ്തർ ചിത്രങ്ങൾ പങ്കുവെച്ചത്.
നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. നല്ല കമന്റുകളുടെ കൂട്ടത്തിൽ പതിവുപോലെ സൈബർ ആങ്ങളമാരുടെ കമന്റുകളും ഉണ്ടായിരുന്നു. സിനിമയിൽ കൂടുതൽ അവസരം ലഭിക്കാൻ ഗ്ലാമറസ് വസ്ത്രം ധരിക്കുന്നുവെന്നാണ് ഇവരുടെ വാദം. വസ്ത്രത്തിന്റെ അളവ് കുറച്ചിട്ടും ഗ്ലാമറസ് വസ്ത്രം ധരിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പരിഹസിച്ചാണ് ചിലർ രംഗത്തെത്തിയത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് മാതാപിതാക്കൾക്ക് പെട്ടെന്ന് പണമുണ്ടാക്കാനാണെന്ന് തുടങ്ങി എസ്തറിനെതിരെ നിരവധി ആക്ഷേപകരമായ പരാമർശങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞിരിക്കുന്നു.
അതേസമയം, ഈ മോശം അഭിപ്രായങ്ങളൊന്നും എസ്തറിനെ ബാധിക്കില്ല. ഓരോ തവണയും തന്റെ വസ്ത്രം തനിക്ക് ഇഷ്ടമാണെന്ന് ഉറക്കെ പറഞ്ഞ് താരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അനശ്വര രാജനും സാനിയ അയ്യപ്പനും ഇത്തരത്തിലുള്ള നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ട യുവ നടിമാരാണ്. അവരെല്ലാം തങ്ങളുടെ നിലപാടുകളിൽ എപ്പോഴും ഉറച്ചുനിൽക്കുന്നു.