Click to learn more 👇

ഇതാ മലയാളി തിരഞ്ഞ ശോഭനയുടെ അപര! ശിവശ്രീ കര്‍ണാടിക് സംഗീതജ്ഞ മാത്രമല്ല, തികഞ്ഞ നര്‍ത്തകിയും; വീഡിയോ കാണാം


മലയാളിയുടെ പ്രിയ നടി ശോഭനയുമായി മുഖ സാദൃശ്യം കണ്ടപ്പോഴാണ് മലയാളിയുടെ സെർച്ച് ലിസ്റ്റിൽ ശിവശ്രീയുടെ പേര് വന്നത്.  

നിരവധി മലയാളം ഭജനകളുടെ കവർ ഗാനങ്ങളും ഇവർ ആലപിച്ചിട്ടുണ്ട്.  'ഗുരുവായൂര്‍ ഏകാദശി തൊഴുവാന്‍ പോകുമ്പോള്‍' എന്ന് തുടങ്ങുന്ന ഭക്തിഗാനം അടുത്തിടെ ശിവശ്രീ ആലപിച്ചത് മലയാളികൾക്കിടയിൽ ചർച്ചയായിരുന്നു.

മലയാളി നടി ശോഭനയുടെ അപര എന്ന രീതിയിൽ ഒരു വിഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നണ്ട്.  

ആ സ്ത്രീയെ കണ്ടാൽ ഒറ്റനോട്ടത്തിൽ ശോഭനയാണെന്നേ പറയു. ഇതോടെ ഇവർ ആരാണ് എന്നുള്ള  ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്.  

ശിവശ്രീ സ്‌കന്ദപ്രസാദ് എന്ന പേര് ചെന്നൈയിലെ സംഗീത വൃത്തങ്ങളിൽ സുപരിചിതമാണെങ്കിലും നഗരത്തിന് പുറത്ത് അവരുടെ പേര് കേൾക്കാൻ തുടങ്ങിയത് രണ്ടോ മൂന്നോ വർഷം മുമ്പാണ്. 

 തുടർന്ന് ശിവശ്രീയുടെ ഒരു വീഡിയോ വൈറലായി. മൈലാപ്പൂരിലെ 'വീഥി ഭജന്‍സ്'വളരെ പ്രസിദ്ധമാണ്.  ചെന്നൈയിൽ നടക്കുന്ന മാർഗഴി സംഗീതോത്സവങ്ങളുടെ ഭാഗമാണ് വീഥി ഭജനകൾ.  അവയിൽ, ഒരു വീഥി ഭജൻ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധ നേടി.

വൈറൽ വീഡിയോ കാണാം