നാല് ഗ്രാം എംഡിഎംഎയുമായി ഇവരുടെ മകൻ ഷൈനെ ഇന്നലെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോളജ് വിദ്യാർഥിയായ ഷൈൻ 4 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. തുടർ നടപടികൾക്ക് ശേഷം ഇയാളെ റിമാൻഡ് ചെയ്തു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഇവരുടെ അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് കേസിൽ മകൻ അറസ്റ്റിലായതിനെ തുടർന്നാണ് ഗ്രേസി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.