Click to learn more 👇

പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം ലഭിച്ചു; ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം മുങ്ങിയത് നാല് യുവതികള്‍



ലഖ്‌നൗ: പ്രധാനമന്ത്രി ആവാസ് യോജനയിൽ നിന്ന് പണം കൈപ്പറ്റി നാല് യുവതികൾ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി.

ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് വീട് നൽകുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

സ്കീം പ്രകാരം, ഗൃഹനാഥൻ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കേണ്ടത് നിർബന്ധമാണ്. അങ്ങനെ പണം അവരുടെ അക്കൗണ്ടിലെത്തും.  ഈ പദ്ധതി പ്രകാരം ആദ്യ ഗഡുവായി 50,000 രൂപ കൈപ്പറ്റിയ നാല് സ്ത്രീകൾ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.  

വീട് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ നഗരവികസന ഏജൻസി (ഡുഡ) ആവശ്യപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഭർത്താക്കന്മാർ ഓഫീസിലെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ലഭിച്ച പണം ഭാര്യമാർ കൊണ്ടുപോയെന്നും അടുത്ത ഗഡുക്കൾ അതേ അക്കൗണ്ടിൽ നൽകരുതെന്നും ഇവർ ആവശ്യപ്പെട്ടു.  ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്. ആദ്യഗഡുവായി അടച്ച പണം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് ഇവർ. ഭർത്താക്കന്മാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tag:-Lucknow latest news | news updates | India local news |  Breaking news Lucknow | district news 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.