Click to learn more 👇

ചികിത്സയുടെ ഭാഗമായി പല്ല് തകര്‍ത്തു, നിലത്തെറിഞ്ഞു; ഒരു വയസുകാരന്റെ മരണത്തില്‍ മന്ത്രവാദി അറസ്റ്റില്‍


ലഖ്‌നൗ: രോഗശാന്തിക്കായി മന്ത്രവാദിനിയുടെ അടുത്ത് കൊണ്ടുപോയ ഒരു വയസുള്ള കുഞ്ഞിനെ പല്ല് അടിച്ച് തകർത്ത് നിലത്തിട്ട് കൊലപ്പെടുത്തിയതായി പരാതി.

മന്ത്രവാദപ്രവര്‍ത്തികള്‍ കുഞ്ഞിന്റെ മരണത്തിനിടയാക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷാഹിർ ജില്ലയിലെ ഡാകർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. അനൂജ് എന്ന കുഞ്ഞാണ് മരിച്ചത്.

മന്ത്രവാദത്തിനിടെ പല്ല് അടിച്ച് തകർത്ത് നിലത്തേയ്ക്ക് എറിയുകയായിരുന്നു  അബോധാവസ്ഥയിലായതോടെ ബന്ധുക്കൾ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  പിന്നീട് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു.  

തുടർന്ന് കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേത്തുടർന്നാണ് മന്ത്രവാദിയെ അറസ്റ്റ് ചെയ്തത്.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മധ്യപ്രദേശിൽ ചികിത്സയുടെ ഭാഗമായി വയറ്റിൽ 51 തവണ കഠിനമായ ഇരുമ്പ് ദണ്ഡ് കൊണ്ട് കുത്തേറ്റ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം അടുത്തിടെയാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tag:- latest news | news updates | local news |  Breaking news | district news 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.