അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിൽ കൂറ്റൻ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ പേസർ ഉംറാൻ മാലിക് എറിഞ്ഞ ഒരു പന്താണ് ഇപ്പോൾ വൈറലാകുന്നത്. ന്യൂസിലൻഡ് താരം മിഷേല്‍ ബ്രെയ്‌സ്‌വെല്ലിനെ മടക്കിയ പന്താണ് വൈറലായത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പറന്ന പന്ത് ബ്രെയ്‌സ്‌വെല്ലിന്റെ സ്റ്റമ്പിൽ തട്ടി.
Bails after Hitting the stumps with Umran's pace moves away to 30 Yard circle (27.432 metres) which is unbelievable 🔥🔥@BCCI @umran_malik_01 @ShubmanGill #INDvsNZ3rdT20 pic.twitter.com/NbKm3x4u1r
— Manjeet Singh (@Manjeet1456) February 1, 2023
സ്റ്റമ്പിൽ ചുംബിച്ച പന്ത് ബെയ്ൽസ് പറന്നു. വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ തലയ്ക്ക് മുകളിലൂടെ ബെയ്ൽസ് പറന്നിറങ്ങിയത് രസകരമാക്കി. ഏകദേശം 28 മീറ്റർ (27.432) ദൂരേയ്ക്കാണ് ബെയ്‌സ് തെറിച്ചത്. മത്സരത്തിൽ ഉമ്രാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.