പട്‌ന: പരീക്ഷാ ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ബോധരഹിതനായി. ബീഹാറിലെ ഷരീഫ് അല്ലാമ ഇഖ്ബാൽ കോളേജിലെ വിദ്യാർത്ഥിയായ മണിശങ്കറാണ് ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് ബോധരഹിതനായത്.
നളന്ദയിലെ ബ്രില്യന്റ് സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയതായിരുന്നു മണിശങ്കർ. ഹാളിൽ കയറിയപ്പോൾ 50 വിദ്യാർത്ഥിനികളെ കണ്ടു.
പരീക്ഷാ ഹാളിൽ മണിശങ്കർ മാത്രമാണ് ആണ്‍കുട്ടിയായി ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ബോധം നഷ്ടപ്പെട്ടതിന് പുറമെ പനിയും വിദ്യാർത്ഥിനിക്ക് ഉണ്ടായിരുന്നതായും ബന്ധു പറഞ്ഞു. ബിഹാറിലെ സദാര്‍ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥിനി ഇപ്പോൾ.