Click to learn more 👇

ലുലു മാളിൽ ജോലി നേടാൻ അവസരം | Job vacancies in LULU Mall


 ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിവിധ മാളുകളിൽ ജോലി ചെയ്യാൻ അവസരം.  വിവിധ ഡിപ്പാർട്ട്മെന്റിലായി നിരവധി ഒഴിവുകളുണ്ട്.

🔺 Operation Executive

🔺 Senior HR Executive

🔺 Assistant Manager

🔺 HR Executive

🔺 Audit Executive

🔺 Management Trainee

🔺 IT Supporter

🔺 Accounts Executive

🔺 Billing Executive

🔺 Sales Executive

🔺 Marketing Executive

🔺 Logistics cordinator

🔺 Picker

🔺 Commi-1

🔺 Commi-2

🔺 Commi-3

🔺 Packer

🔺 Showroom Sales Staff





മുകളിൽ കൊടുത്തിരിക്കുന്ന ജോലികൾക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 04/03/2023(SATURDAY)ൽ Bishop Vayalil Memorial Holy cross College, Cherppumkal,, Kottayam (Dist) കോളേജിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കുക.

ജോബ് ഫെയറിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Google Form: https://forms.gle/Hb7tFKriJbC1bwAo6

-

🔺 തൊഴിൽ മേളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ

🔖"ദിശ 2023 " തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ.

സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ്  വയലിൽ മെമ്മോറിയൽ  ഹോളി ക്രോസ്സ്  കോളേജും  സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ   നിരവധി ഒഴിവുകളിലേക്ക്‌ മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ "ദിശ 2023"എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.

“ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.

➡️പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.

➡️തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ  രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

🗒️Google Form: https://forms.gle/Hb7tFKriJbC1bwAo6

➡️20 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

➡️അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും.

➡️ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. 

സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

➡️വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

2023 മാർച്ച് 4ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ

രണ്ടാം നില, കളക്ട്രേറ്റ്, 

കോട്ടയം -686002

ഫോൺ :0481 -2560413 / 2563451/ 2565452

🔺 മാർച്ച് 4ന് നടക്കുന്ന "ദിശ 2023" തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ ഒഴിവു വിവരങ്ങൾ.