മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് സ്ഥലം മനസ്സിലാക്കിയാണ് പ്രതികളെ പിടികൂടിയത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിനിയായ പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി നിന്ന് പഠിക്കുകയാണ് പെൺകുട്ടി. പ്രതികൾ പെൺകുട്ടിയെ ഗോവിന്ദാപുരത്തെ വസതിയിലെത്തിച്ച് ലഹരിപാനീയം നല്‍കി മയക്കി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവെടുപ്പിനും ശേഷം കസബ പൊലീസ് കേസെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.