പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ നാലുവയസുകാരി മാലിന്യക്കുഴിയിൽ വീണ് മരിച്ചു.
പ്ലൈവുഡ് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ വീണത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനയാണ് മരിച്ചത്. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ് ഹുനൂബ. ഇവർക്കൊപ്പം കമ്പനിയിൽ എത്തിയതായിരുന്നു കുട്ടി.
അസ്മിന മാലിന്യക്കുഴിയിലേക്ക് എത്തിനോക്കിയപോൾ അതിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെയുള്ള പഴയ കിണർ മാലിന്യക്കുഴിയായി മാറ്റിയതായിരുന്നു. കിണർ വളരെ ആഴമുള്ളതായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Tag:-kerala latest news | news updates | Eranakulam local news | Breaking news kerala | Eranakulam district news