എറണാകുളം: പുരുഷ സുഹൃത്തിന് സ്‌മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാൻ പ്ലസ്ടു വിദ്യാർഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു.
മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിക്ക് സമീപം മോഷണശ്രമത്തിനിടെ ജ്യോതിസ് വീട്ടില്‍ ജലജ(59)യെയാണ് വിദ്യാർഥിനി മർദിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
ജലജ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പെൺകുട്ടി എത്തിയത്. തുടർന്ന് ചുറ്റിക കൊണ്ട് ജലജയുടെ തലയ്ക്ക് പിന്നിൽ അടിച്ച ശേഷം മാലയും കമ്മലും അപഹരിച്ചു. ഇതിനിടെ ജലജ നാട്ടുകാരെ വിവരമറിയിക്കുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Tag :- school student | Eranakulam | smart phone | latest news | Kerala