Click to learn more 👇

ഇടുക്കിയില്‍ വീണ്ടും ശൈശവ വിവാഹം; 17കാരിയെ 26കാരന്‍ കല്യാണം കഴിച്ചു, പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണി


 
മൂന്നാർ: ഇടുക്കിയിൽ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 26കാരൻ പതിനേഴുകാരിയെ വിവാഹം കഴിച്ചു.  പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്
26കാരനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് ദേവികുളം പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

2022 ജൂലൈയിലായിരുന്നു വിവാഹം. കണ്ണന്‍ദേവന്‍ കമ്ബനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനിലെ താത്കാലിക ജീവനക്കാരനായ യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ട്
കഴിഞ്ഞ മാസമാണ് പെൺകുട്ടി ഗർഭിണിയായ വിവരം പോലീസ് അറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ മുമ്പാകെ പെൺകുട്ടിയെ ഹാജരാക്കിയ പോലീസ് പിന്നീട് അമ്മയ്‌ക്കൊപ്പം വിട്ടയച്ചു.  ഇതിനുശേഷം നടത്തിയ പരിശോധനയിലും അന്വേഷണത്തിലും പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി.