പൂർണമായും കത്താത്ത പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതും അതിൽ കുറച്ച് ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയ്ക്ക് കാരണം. മരിച്ച റിഷയുടെ പിതാവ് വിശ്വനാഥൻ വീട്ടിലെത്തിയ പാർട്ടി നേതാക്കളോടും മാധ്യമപ്രവർത്തകരോടും ഇക്കാര്യം പങ്കുവച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തിൽ കുറ്റിയത്തൂർ സ്വദേശികളായ ടി വി പ്രജിത്ത് (35), ഗർഭിണിയായ ഭാര്യ കെ കെ റീഷ (26) എന്നിവരാണ് മരിച്ചത്.
ഇൻഷുറൻസ് കമ്പനിയുമായുള്ള നഷ്ടപരിഹാര കേസിന് പുറമെ കാർ കമ്പനിക്കെതിരെ നഷ്ടപരിഹാര കേസും വരും. കാർ ഉടമയ്ക്ക് ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യാം. സാങ്കേതിക തകരാർ മൂലമല്ല തീപിടിത്തമുണ്ടായതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതായി കുടുംബം സംശയിക്കുന്നു.
കാർ കണ്ണൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ്. റോഡരികിൽ ഷീറ്റ് വിരിച്ച നിലയിലാണ് കാർ. സംഭവം നടന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ കത്തിയ അവശിഷ്ടങ്ങൾക്കിടയിൽ പൂർണമായും കത്താത്ത പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയതായി പറയുന്നു.
ഇന്ധനം പോലെ മണക്കുന്ന രാസ അവശിഷ്ടങ്ങൾ ഇതിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറയുന്നു. അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇത്തരമൊരു കുപ്പി കണ്ടെത്തിയതായി ആരും പറഞ്ഞില്ല. രണ്ടാം ദിവസം കാറിന്റെ പരിശോധന ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. കാറിന്റെ മുൻവശത്തെ റബ്ബര്‍മാറ്റടക്കം കത്തിനശിച്ചെങ്കിലും ഇന്ധനം ഉണ്ടെന്ന് പറയപ്പെടുന്ന കുപ്പി കത്താതെ ബാക്കിയായി ഇവർ പറയുന്നു. ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നാണ് കുപ്പി കണ്ടെത്തിയത്.
അതേസമയം, കുപ്പിയിൽ എന്താണ് അവശേഷിക്കുന്നതെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂവെന്ന് ഫോറൻസിക് വിഭാഗം വ്യക്തമാക്കി. പോലീസ് കമ്മീഷണർ അജിത് കുമാറും ഞായറാഴ്ച പത്രസമ്മേളനത്തിൽ ഇതാണ് പറഞ്ഞത്. കാറിൽ നിന്ന് ശേഖരിക്കുന്ന അവശിഷ്ടങ്ങൾ കോടതി വഴി കണ്ണൂരിലെ റീജണൽ ഫോറൻസിക് ലാബിലെത്തും. ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കുടിവെള്ള കുപ്പിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് വിശ്വനാഥൻ പറയുന്നു. രണ്ട് കുപ്പി കുടിവെള്ളം കാറിന്റെ പിൻഭാഗത്തായിരുന്നു. സിറ്റി സ്റ്റേഷനിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ അടങ്ങിയ ബാഗുകളും കത്തിനശിച്ചിട്ടില്ല. ജനുവരി 31ന് മാഹിയിൽ നിന്ന് 2,149 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന്റെ ബില്ലും വിശ്വനാഥന്റെ കൈയിലുണ്ട്.