Click to learn more 👇

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്


കണ്ണൂർ: കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാര്‍വ്വതി. കാറിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോൾ അവൾ ചിരിച്ചും കളിച്ചും ഒരുപാട് സന്തോഷവതിയായിരുന്നു.  

എന്നാൽ വഴിയിൽ അവളെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു.  ഒപ്പം കൂടെ ഉണ്ടാവേണ്ട കുടപ്പിറപ്പിനെയും അച്ഛനെയും അമ്മയെയും  അവൾക്ക് നഷ്ടമായത്. ഇനി അച്ഛനും അമ്മയും കൂടെ ഇല്ല എന്ന സത്യം മനസിലാക്കാൻ കുരുന്നിന് ഇനിയും കാലങ്ങള്‍ വേണ്ടിവന്നേക്കാം.

അമ്മൂമ്മ ശോഭനയുടെ മടിയിൽ ശ്രീപാർവതി കാറിനു പിന്നിൽ ഉണ്ടായിരുന്നു. ചിരിച്ച് കളിച്ച് പോകുന്നതിനിടയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.  അച്ഛനും അമ്മയും ഇരുന്ന കാറിന്റെ മുൻവശത്ത് നിന്ന് തീയും പുകയും മാത്രം അവൾ ഓർക്കുന്നു.  മിനിറ്റുകൾക്കകം കാറിന്റെ മുൻവശം കത്തിനശിച്ചു.

രണ്ടു കാലിലും തീപടരുമ്ബോഴും കാറോടിച്ചിരുന്ന പ്രജിത്ത് ശ്രീപാർവതിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും പുറത്തിറക്കാനായി കാറിന്റെ ഡോർ തുറന്നു. കാറിൽ നിന്നിറങ്ങിയപ്പോഴേക്കും അച്ഛനും അമ്മയും വെന്തുമരിച്ചിരുന്നു. അമ്മ റീഷ കാറിനുള്ളിലെ ഗ്ലാസിൽ തട്ടി അച്ഛനെ വിളിക്കുന്നത് അവൾ കണ്ടു.എന്റെ മോളേയെന്നും പറഞ്ഞ് നിലവിളിച്ചോടുന്ന മുത്തശ്ശനും അമ്മൂമ്മയ്ക്കുമൊപ്പം തൊണ്ടപൊട്ടി കരയുകയായിരുന്നു ഈ കുഞ്ഞ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.