Click to learn more 👇

വായ്പാ കുടിശിക; വീടും സ്ഥലവും അളന്ന് കുറ്റിയടിച്ച്‌ ബാങ്കുകാര്‍; ഗൃഹനാഥന്‍ ജീവനൊടുക്കി


കോട്ടയം: വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.  വാക്കേത്തറ സ്വദേശി കാർത്തികേയനാണ് (61) മരിച്ചത്.

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയൻ 17 ലക്ഷം രൂപ വായ്പ കുടിശ്ശിക വരുത്തിയിരുന്നു.  

2014ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥർ കാർത്തികേയന്റെ വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്തി മടങ്ങിയ ശേഷമായിരുന്നു ആത്മഹത്യ.

ബാങ്കിൽ നിന്നുള്ള സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.  ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.


Tag:-kerala latest news | Kottayam news updates | kottayam local news |  Breaking news kerala | Kottayam district news 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.