Click to learn more 👇

'സൂക്ഷിക്കാന്‍ സ്ഥലമില്ല'; മലപ്പുറത്തെ ആശുപത്രിയിലേയ്ക്ക് രാഹുല്‍ ഗാന്ധി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു


മലപ്പുറം: രാഹുൽ ഗാന്ധി എംപി മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരികെ അയച്ചു.

 ഉപകരണങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസർ തിരിച്ചയച്ചു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് തിരിച്ചയച്ച സാധനങ്ങള്‍ തിരികെ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

മെഡിക്കൽ ഓഫീസർക്കും ജീവനക്കാർക്കുമെതിരെ അന്വേഷണം നടത്തുമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്എംസി) അറിയിച്ചു.  എച്ച്എംസി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  

മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്എംസിയിലെ മൂന്ന് അംഗങ്ങൾ അന്വേഷണം നടത്തും. തുടർന്ന് ഭരണസമിതിക്ക് റിപ്പോർട്ട് നൽകും.  സ്ഥലപരിമിതിയുടെ പേരിൽ ഉപകരണങ്ങൾ തിരികെ നൽകിയത് തെറ്റാണെന്ന് എച്ച്എംസി യോഗത്തിൽ തീരുമാനമായി.  തിരികെ അയച്ച സാധനങ്ങൾ ആശുപത്രിയിൽ തിരികെ എത്തിക്കാനും  തീരുമാനിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.