മലപ്പുറം കോട്ടക്കലിലാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയാണ് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബറും, അഹദും അപകടത്തിൽപ്പെട്ടത്. അലി അക്ബറാണ് മരിച്ചത്.
25 അടി താഴ്ചയുള്ള കിണറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. രണ്ട് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ പുറത്തെത്തിച്ചത്. മലപ്പുറത്ത് നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണ് വീണത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.