മഞ്ചേരി മുള്ളമ്ബാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീന്‍ (28) കണ്ണൂർ പഴയങ്ങാടിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2022 ഒക്‌ടോബർ 28ന് 31കാരിയായ വീട്ടമ്മയെ മഞ്ചേരി ഇന്ത്യൻ മാളിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി എംഡിഎംഎ നൽകി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2022 നവംബറിൽ ഇതേ വീട്ടമ്മയെ കച്ചേരിപ്പടി ഡ്രീം റസിഡന്‍സിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനും മുഹമ്മദ് ആഷിഖിനെതിരെ കേസുണ്ട്.
കഴിഞ്ഞ മാസം ആറാം തീയതിയാണ് വീട്ടമ്മ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ മുഹമ്മദ് ബഷീറും സംഘവും പ്രതികളുടെ വീടുകളിലെത്തി പ്രതിയെ പിടികൂടി.
എസ് ഐ വി ജീഷ്മ, പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി എന്നിവരാണ് കേസന്വേഷിച്ചത്.
സ്ത്രീകൾ ലൈംഗികചൂഷണത്തിന് ഇരകളാകുന്ന ദാരുണ സംഭവങ്ങൾ മാധ്യമങ്ങളിൽ നിരന്തരം റിപ്പോർട്ട് ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഈ വേളയിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പ്രതി നിയമത്തിന്റെ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പൊലീസ് വീട് വളഞ്ഞതോടെ വീടിന്റെ മേല്‍ക്കൂരയുടെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതിയെ പൊലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. റിഷാദിന്റെ മെബൈല്‍ഫോണ്‍ സ്വിച്ച് ഓഫ്് ആയിരുന്നു. സംഭവ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന പിതാവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. കേസിലെ മൂന്നുപ്രതികളെ പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും പറക്കാടന്‍ റിഷാദ് പൊലീസ് വീടു വളഞ്ഞതോടെ വീടിന്റെ മേല്‍ക്കൂരയുടെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു.
കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നില്‍ നടന്നത്. താടിയും മുടിയും വളര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്ബാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്‌സിനാണ്. കുട്ടികളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇക്കാരണത്താൽ, ആദ്യം രാത്രി മുഴുവൻ നിർത്താതെ സന്ദേശങ്ങൾ അയച്ചു. പിന്നീട് ഫോൺകോളിലൂടെ അടുപ്പം വളർന്നതോടെ പ്രതി തന്റെ തനിസ്വരൂപം വെളിപ്പെടുത്താൻ തുടങ്ങി.
എം.ഡി.എം.എ കൊടുത്ത് മയക്കിയ ശേഷം യുവതിയെ ആദ്യം സ്വന്തമായും പിന്നെ സുഹുത്തുക്കള്‍ക്കും കാഴ്‌ച്ചവെച്ചു.
അഞ്ച് തവണ എംഡിഎംഎ നൽകിയതായി യുവതി പൊലീസിന് മൊഴി നൽകി. എം.ഡി.എം.എ ആണെന്ന് അവർക്കും അറിയില്ലായിരുന്നു. പിന്നീടുണ്ടായ മാറ്റങ്ങളെ തുടർന്നാണ് സംഭവം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതെന്നും യുവതി മൊഴി നൽകി.
വീട്ടുകാര് സംഭവം അറിഞ്ഞതോടെ യുവതി സഹോദരനൊപ്പം എത്തി പോലീസില് പരാതി നൽകി. ഒരു സാഹചര്യത്തിലും കേസിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ഇവരുടെ കുടുംബങ്ങൾ ഇപ്പോൾ. കേസുമായി ഭർത്താവും കുടുംബാംഗങ്ങളും സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും ഇതേ അനുഭവം ഉണ്ടാകരുതെന്നാണ് ഇവർ പറയുന്നത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്‌പി പി. അബ്ദുല്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്‌ഐ സുജിത്. ആര്‍.പി, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍,മുഹമ്മദ് സലീം പൂവത്തി, എന്‍.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
Tag:- Kerala latest news | Malappuram latest news |