സംഭവത്തിൽ പാസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പൂനം ദേവി (30) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജനുവരി 31ന് രാത്രി കോട്ടക്കൽ റോഡിലെ യാറം പടിയിലെ പി കെ ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്. വയറുവേദനയെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്ന് ഇവർ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.
സന്‍ജിത് പാസ്വാന്റെ മരണത്തെ തുടർന്ന് വേങ്ങര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിൽ പാസ്വാന്റെ മുഖത്തും നെറ്റിയിലും മുറിവേറ്റതായും കഴുത്തിന് പൊട്ടലുണ്ടെന്നും വ്യക്തമായിരുന്നു. തുടർന്ന് പൂനം ദേവിയെ ചോദ്യം ചെയ്തു.
ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് സഞ്ജിത് പാസ്വാൻ തന്റെ അഞ്ച് വയസ്സുള്ള മകൻ സച്ചിൻ കുമാറുമായി രണ്ട് മാസം മുമ്പ് വേങ്ങരയിൽ എത്തിയിരുന്നു. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ചാണ് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നത്. സഞ്ജിത് പാസ്വാൻ ഇക്കാര്യം അറിഞ്ഞതോടെ പൂനം അവനെ ഒഴിവാക്കാൻ തീരുമാനിച്ചു.
ജനുവരി 31ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന സഞ്ജീത്തിന്റെ കൈ സാരിയിൽ കെട്ടി പ്രതി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. തുടർന്ന് പ്രതി കഴുത്തിൽ സാരി മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കി. തുടർന്ന് കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ച് ഭർത്താവിന് സുഖമില്ലെന്ന് തൊട്ടടുത്ത മുറിയിലുള്ളവരെ അറിയിച്ചു. അവർ മൃതദേഹം ആശുപത്രിയിലെത്തിച്ചു.