Click to learn more 👇

സുനുഷുമായുള്ള ഷിബിന്റെ തര്‍ക്കം തുടങ്ങിയത് ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതോടെ; പിണക്കം മാറ്റണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കേട്ടില്ല, പിന്നാലെ കണ്ടെത്തിയത് മരിച്ച നിലയില്‍; പതിനേഴുകാരി ട്രെയിന്‍ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍


മലപ്പുറം: പതിനേഴുകാരി ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.  അരിയല്ലൂര്‍ ദേവിവിലാസം സ്‌കൂളിനടുത്തുള്ള വളയനാട്ട് തറയില്‍ സുരേഷിന്‍റെ മകള്‍ സുനുഷ് (17) ആണ് ട്രെയിനിടിച്ച്‌ മരിച്ചത്.

സംഭവത്തിൽ ചേളാരി സ്വദേശി ഷിബിൻ (24)നെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.

ഷിബിൻ കുട്ടിയുമായി പ്രണയത്തിലായിരുന്നു. മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് ഷിബിൻ ഈ കുട്ടിയുമായി നിരന്തരം വഴക്കിട്ടിരുന്നു.  

പിന്നീട് പ്രണയദിനത്തിൽ വഴക്ക് അവസാനിപ്പിക്കാൻ കുട്ടി ഷിബിനോട് ആവശ്യപ്പെട്ടു.

എന്നാൽ കുട്ടിയുടെ ആവശ്യം അംഗീകരിക്കാതെ ഷിബിൻ വഴക്ക് തുടർന്നു.  ഇതാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം.  കോട്ടക്കടവ് ഹോളി ഫാമിലി കോളേജ് വിദ്യാർത്ഥിയാണ് മരിച്ച സുനുഷ്.  മരണത്തിന് ശേഷം പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും കാണിച്ച് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.  ഇതേ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും പോലീസ് പരിശോധിച്ചു.

പരിശോധനയിൽ യുവാവ് കുട്ടിയെ മാനസിക സമ്മർദത്തിലാക്കിയെന്നും കുട്ടി പ്രയാസത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു.  

ഇതിന് പുറമെ വീട്ടുകാരും യുവാവിനെതിരെ മൊഴി നൽകി. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.  ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുകയും സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുകയും ചെയ്തു.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി എസ്.ഐ. പറഞ്ഞു


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.