Click to learn more 👇

ആത്മഹത്യാശ്രമത്തിനിടെ അവശനിലയിലായ യുവതിയ്ക്ക് നേരെ ആംബുലന്‍സില്‍ ലൈംഗികാതിക്രമം; പ്രതി പിടിയില്‍


തൃശൂർ: ജീവനൊടുക്കാൻ ശ്രമിച്ച്  അവശനിലയിലായ യുവതിയെ ആശുപത്രിയിൽ കൊണ്ടുവരുന്ന വഴി  ലൈംഗികാതിക്രമം യുവാവ് അറസ്റ്റിൽ.

വെള്ളിയാഴ്ച വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കയ്പമഗലം സ്വദേശിക്ക് ആംബുലൻസിൽ പീഡനമേറ്റൂ. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

വിഷം കഴിച്ച് അവശനിലയിലായ യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസയ്ക്കായി യുവതിയെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗശ്രമം നടന്നത്.  

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനാണ് പ്രതി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.