Click to learn more 👇

200 രൂപയുടെ മൂലധനത്തില്‍ തുടക്കം; വളര്‍ച്ചയില്‍ ഒപ്പംനിന്ന ആദ്യജീവനക്കാരന് 70 ലക്ഷം രൂപയുടെ ബെന്‍സ് സമ്മാനം


കൊരട്ടി (തൃശൂർ): 200 രൂപ മൂലധനത്തിൽ നിന്ന് ആഗോള സാധ്യതകളിലേക്ക് ഐടിയുടെ വളർച്ചയ്ക്കൊപ്പം നിന്ന ആദ്യ ജീവനക്കാരന് സ്‌നേഹോപഹാരമായി 70 ലക്ഷം രൂപയോളം വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്.

കൊരട്ടി ഇൻഫോ പാർക്ക് ആഗോള ഐ.ടി. സൊലൂഷന്‍ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സിഇഒ എബിൻ ജോസ് കമ്പനിയുടെ വളർച്ചയ്ക്കും വിജയത്തിനും ഒപ്പം നിന്ന ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിക്ക് കാർ സമ്മാനിച്ചു.

2012ൽ സ്ഥാപനം തുടങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്ന നാലുപേരിൽ ആദ്യ ജീവനക്കാരനാണ് ക്ലിന്റ്. 10 വർഷത്തിനു ശേഷം കമ്പനിയുടെ ക്ലയന്റ് ലിസ്റ്റിൽ ലോകത്തെമ്പാടുമുള്ള 650 പ്രമുഖ കമ്പനികൾ നിലവിൽ ഉണ്ടെന്ന് വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു.

കാറിന്റെ കൈമാറ്റച്ചടങ്ങില്‍ ഇന്‍ഫോ പാര്‍ക്ക് സി.ഇ. ഒ. സുശാന്ത് കുറുന്തില്‍, ഇന്‍ഫോ പാര്‍ക്ക് കേരള സ്ഥാപക സി.ഇ.ഒ. കെ.ജി. ഗിരീഷ് ബാബു, മെന്റര്‍ ജോസഫ് മറ്റപ്പിള്ളി, ഷമീം റഫീഖ് തുടങ്ങിയവരും സംബന്ധിച്ചു.

Tag:-kerala latest news | news updates | local news |  Breaking news kerala | district news 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.